കൊല്ലം കുണ്ടറ ട്രെയിൻ അട്ടിമറിക്കേസിൽ പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് സമർപ്പിക്കും. കഴിഞ്ഞ ദിവസം ഇരുപ്രതികളെയും 14 ദിവസത്തേക്ക് കൊല്ലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. കുണ്ടറ സ്വദേശികളായ അരുൺ, രാജേഷ് എന്നിവരാണ് റിമാൻഡിലുള്ളത്. ഇവരെ NIA അടക്കമുള്ള കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്തിട്ടുണ്ട്.
റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് കൊണ്ടു വച്ചത് തങ്ങളാണെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസം പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു. ട്രെയിൻ അട്ടിമറിച്ച് ജീവഹാനി വരുത്താൻ ശ്രമിച്ചു എന്നതാണ് FIR. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നതും വ്യക്തം. ഇവരുടെ മറ്റ് ബന്ധങ്ങൾ പരിശോധിച്ച് വരികയാണ്.















