എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജാമ്യത്തിലിറങ്ങിയതിനിടെ വീണ്ടും കേസ്. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിനാണ് കേസ്. കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്.
ഹോട്ടലിലെ ചില്ലുഗ്ലാസുകൾ അടിച്ചുതകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണ് കേസ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്ക് കർശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം ലഭിച്ചത്. ഇതിനിടെയാണ് മറ്റൊരു അതിക്രമവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്.















