പ്രയാഗ്‌രാജ്: സ്വച്ഛ് മഹാകുംഭമേള എന്ന ആശയത്തിലൂന്നി പ്രയാഗ്‌രാജിൽ ഇന്ന് ശുചിത്വ ക്യാമ്പയിൻ ആരംഭിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നാല് സോണുകളിലായി 15,000-ത്തിലധികം ശുചീകരണ തൊഴിലാളികൾ ചേർന്ന് ഒരു ശുചിത്വ ഡ്രൈവ് നടത്തും. ശുചിത്വത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുക എന്നതുകൂടി ഈ ചരിത്രപരമായ ശ്രമത്തിന്റെ ലക്ഷ്യമാണെന്ന് സംസ്ഥാന സർക്കാരിന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ മഹാകുംഭമേള പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ദിവസേന മാർഗ നിർദേശങ്ങൾ നൽകുന്നുണ്ടെന്നും ഉയർന്ന ശുചിത്വ നിലവാരം പുലർത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. മഹാകുംഭ സമയത്ത് ഗംഗാ നദി ശുചീകരണ പ്രവർത്തനങ്ങളും നടന്നിരുന്നു. പ്രയാഗ്‌രാജിലെ വിവിധ ഘട്ടുകളിൽ 300-ലധികം ശുചീകരണ തൊഴിലാളികളെ ഏകോപിപ്പിച്ചാണ് ഈ ദൗത്യം നടന്നത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടി പ്രകാരം, മെഗാ ശുചിത്വ ക്യാമ്പയിൻ ഉച്ചയ്‌ക്ക് ആരംഭിക്കും. നാല് നിയുക്ത സോണുകളിലായി ആയിരക്കണക്കിന് ശുചിത്വ തൊഴിലാളികൾ പങ്കെടുക്കും