ഉണ്ണിമുകുന്ദനൊപ്പമുള്ള ഗെറ്റ് സെറ്റ് ബേബിയാണ് നിഖില വിമലിന്റെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. മികച്ച പ്രതികരണവുമായി തിയേറ്ററിൽ മുന്നേറുകയാണ് ചിത്രം. ഫാമിലി എൻ്റർടൈനർ എന്ന ജോണറിലാണ് ചിത്രമെത്തിയത്. അതേസമയം ഇതിനിടെ നൽകിയ അഭിമുഖത്തിൽ ജീവിത്തത്തിലെ ചില കാര്യങ്ങളെക്കുറിച്ച് അവർ വാചാലയായി.
എനിക്ക് ഇമോഷണൽ സിനിമകൾ കാണാൻ ബുദ്ധിമുട്ടാണ്. ചെറുപ്പത്തിൽ എന്നെ ഇ.എം.എസിന്റെ കൊച്ചുമകളെന്നാണ് വിളിച്ചിരുന്നത്. കാരണം എനിക്ക് വിക്കുണ്ടായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞിരുന്നു. എന്റെ വിചാരം ശരിക്കുമുള്ള അച്ചച്ചൻ ആയിരുന്നുവെന്നായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ വീട്ടുകാരാണ് പറഞ്ഞത്, മോളേ ഇഎംഎസ് മരിച്ചെന്ന്. ഇത് കേട്ടപാടെ നിലവിളിച്ചു കരയുകയായിരുന്നു.
സമ്മാനം എന്ന സിനിമ കണ്ട് ഞാൻ ഭയങ്കരമായി കരഞ്ഞിട്ടുണ്ട്. സിനിമയിലാണെങ്കിലും മാത്യുവിനെയോ നസ്ലനെയോ അടിക്കുന്നത് കണ്ടിരിക്കാൻ സാധിക്കില്ല. എന്റെ വിഷമങ്ങളും പ്രശ്നങ്ങളുമൊക്കെ പങ്കുവയ്‌ക്കുന്നതും സുഹൃത്തുക്കളോടും ചേച്ചിയോടുമാണ്. അമ്മയോട് അധികം പറയാറില്ല. അതാക്കെ അമ്മയെ പെട്ടെന്ന് ബാധിക്കും.— നിഖില പറഞ്ഞു.