ജമ്മുവിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് വിദേശ യുവതിയെ അതീവ സുന്ദരിയായ കാശ്മീരി വധുവായി ഒരുക്കുന്ന വീഡിയോ ഇന്റർനെറ്റിൽ കയ്യടി നേടുകയാണ്. ജമ്മുവിലെ മേക്കപ്പ് ആർട്ടിസ്റ്റായ സബിഹ ബീഗ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയാണ് വൈറലായത്. ജമ്മു സ്വദേശിയെ വിവാഹം കഴിക്കുന്ന ഷിക്കാഗോ സ്വദേശിനി ഡോക്ടർ പെയ്ജ് റെയ്‌ലിയാണ് വധു. പൂർണമായും ഇന്ത്യൻ വേഷവിധാനത്തിലാണ് പെയ്ജ് തന്റെ മെഹന്ദി ചടങ്ങുകൾക്കായി ഒരുങ്ങിയത്.
ഹൗസ് ഓഫ് മസാബയുടെ മഞ്ഞ ലെഹങ്ക ധരിച്ച്, സുന്ദരിയായ വധുവിന്റെ ഫെയർ ഗ്ലാം ലുക്ക് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി. മഞ്ഞയും പിങ്കും നിറത്തിലുള്ള ലെഹങ്കയ്‌ക്കൊപ്പം പരമ്പരാഗത ഇന്ത്യൻ ആഭരണങ്ങളും അണിഞ്ഞു. ചോക്കറും ജുംകയും ഒപ്പം ഒരു നീണ്ട മരതക മാലയും അവർ ധരിച്ചിരുന്നു. കശ്മീരി പണ്ഡിറ്റ് സ്ത്രീകൾ വിവാഹിതരായ ദിവസം മുതൽ ധരിക്കുന്ന ഒരു പരമ്പരാഗത ആഭരണമായ കശ്മീരി ഡെജ്ഹൂർ പെയ്ജിന്റെ ചെവികളിൽ അണിയിച്ചു.
ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ 500,000 ൽ അധികം പേർ കണ്ടുകഴിഞ്ഞു. അമേരിക്കൻ-ഇന്ത്യൻ വധുവിന്റെ തൂവെള്ള മുടി ചിലർ ചിത്രകഥകളിലെ രാജകുമാരികളുടേതുമായി താരതമ്യം ചെയ്തു. “അവൾ ഒരു ഐസ് രാജകുമാരിയെപ്പോലെയാണ് കാണപ്പെടുന്നത്. മേക്കപ്പ് അതിശയകരമാണ്,” ഒരു ഉപയോക്താവ് പറഞ്ഞു. പ്രശംസകൾക്കിടയിൽ വീഡിയോക്ക് താഴെ കമന്റ് ചെയ്ത പെയ്ജ് തന്നെ ഒരു ഇന്ത്യൻ വധുവാക്കി മാറ്റിയ മേക്കപ്പ് ആർട്ടിസ്റ്റിന് നന്ദി പറഞ്ഞു.
View this post on Instagram