ചേര്‍ത്തല: ആലപ്പുഴയിൽ അയല്‍വാസിയുടെ ചെവികടിച്ചെടുത്ത കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറത്ത് ആറാംമൈലില്‍ പള്ളിപ്പുറം നാലാംവാര്‍ഡ് കിഴക്കേ തമ്പുരാങ്കല്‍ കെ.ജി. രജീഷ് (43) ആണ് മരിച്ചത്.
ഫെബ്രുവരി 10-ന് വൈകീട്ടാണ് തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളേജ് ജീവനക്കാരന്‍ ഗോകുലത്തില്‍ ഗോപകുമാര്‍ (55) എന്നയാളുടെ ചെവി രജീഷ് കടിച്ചെടുത്തത്.
ബസ് സ്റ്റോപ്പില്‍ മരുമകളെ കാത്തുനില്‍ക്കുമ്പോള്‍ രജീഷ് ഗോപകുമാറിനെ ആക്രമിച്ച് ചെവി കടിച്ചെടുത്തു എന്നായിരുന്നു പരാതി. ഈ സംഭവത്തെ തുടര്‍ന്ന് രജീഷിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ ആക്കിയിരുന്നു. 22-നാണ് രജീഷ് ജാമ്യത്തിലിറങ്ങിയത്.















