വർഷങ്ങൾക്ക് മുമ്പെടുത്ത ഫോട്ടോയുമായി കുഞ്ചാക്കോ ബോബന്റെ മുന്നിലെത്തി ആരാധിക. പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് പഴയ ഫോട്ടോയുമായി ആരാധിക എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
1998-ൽ എടുത്ത കുഞ്ചാക്കോ ബോബനൊപ്പമുള്ള പഴയ ഫോട്ടോയുമായാണ് യുവതി എത്തിയത്. വേദിയിൽ നിന്നിരുന്ന കുഞ്ചാക്കോ ബോബന് യുവതി ഫോട്ടോ കാണിച്ചുകൊടുത്തു. ഇത് കണ്ട് യുവതിയുടെ സമീപത്ത് ഇരിക്കുന്ന കുഞ്ചാക്കോ ബോബനെ വീഡിയോയിൽ കാണാം. പിന്നീട് തന്റെ ഫോണെടുത്ത് ചിത്രം പകർത്തുകയും ആരാധികയെ വേദിയിലേക്ക് വിളിക്കുകയും ചെയ്തു.
വേദിയിൽ എത്തിയ ആരാധികയോടൊപ്പം സെൽഫി എടുത്തതിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ മടങ്ങിയത്. പഴയ ചിത്രം കണ്ടതിന്റെ സന്തോഷം താരത്തിന്റെ മുഖത്ത് കാണാമായിരുന്നു. ഈ വീഡിയോ പുറത്തെത്തിയതോടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.















