രണ്ടാഴ്ച മുൻപാണ് സിനിമ-സീരിയൽ താരം ശ്രീക്കുട്ടി മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യ സ്നാനം നടത്തിയത്. പ്രയാഗ്രാജിലെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് നടിക്ക് നേരിടേണ്ടി വന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും അധിക്ഷേപം തുടർന്നതോടെ മുഖമടച്ച മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീക്കുട്ടി. രണ്ടാഴ്ചയിൽ കൂടുതലായി കുംഭമേളയിൽ പോയി വന്നിട്ട്, തനിക്ക് ഇതുവരെ ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. മോശം കമന്റ്സ് ഇടുന്നവർക്കാണ് യഥാർഥത്തിൽ ചൊറിച്ചിലെന്നും താരം പറഞ്ഞു.
ഇപ്പോഴും പേഴ്സണലായിട്ടും വീഡിയോയുടെ താഴെയും ഒരുപാട് നെഗറ്റീവ് മേസേജുകൾ വരുന്നുണ്ട്. എനിക്കും ഭർത്താവിനും അവിടെയുണ്ടായ അനുഭവം നിങ്ങളും കണ്ടതാണ്. രണ്ടാഴ്ചയായി പോയി വന്നിട്ട്. ഇന്ന് വരെ ഞങ്ങൾക്ക് ജലദോഷമോ, ഒരു തലവേദനയോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഉണ്ടായിട്ടില്ല. ഈ കമന്റ്സ് ഇടുന്നവരുടെ ചൊറിച്ചൽ അല്ലാതെ ഞങ്ങൾക്ക് യാതൊരു പ്രശ്നനവുമില്ല.
ത്രിവേണി സംഗമത്തിലാണ് ഞങ്ങൾ സ്നാനം ചെയ്തത്. റൂം എടുക്കാത്തതിനാൽ അന്നത്തെ ദിവസം ഞങ്ങൾക്ക് കുളിക്കാൻ പറ്റിയില്ല. രണ്ട് ദിവസം കഴിഞ്ഞാണ് പിന്നീട് കുളിച്ചത്. നിങ്ങൾ മോശം എന്ന് പറയുന്ന വെള്ളത്തിലാണ് ഞാനും എന്റെ ഭർത്താവും 63 കോടിയോളം ആളുകളും കുളിച്ചത്. ഞങ്ങൾക്ക് ഈ നിമിഷം വരെ ഒരുബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. തല വാഷ്ചെയ്തത് വീട്ടിൽ വന്നതിന് ശേഷമാണ്. എന്നിട്ട് ഞങ്ങൾക്ക് ഒരു ബാഡ് സ്മെല്ലും ഉണ്ടായിട്ടില്ല. അന്ന് ഗംഗയിൽ നിന്ന് വെള്ളം കുപ്പിയിൽ എടുത്തപ്പോൾ കലങ്ങിയ പോലെയുണ്ടായിരുന്നു. ഇന്നത് ക്രിസ്റ്റൽ ക്ലിയർ മിനറൽ വാട്ടറാണ്.
നീ ഈ നാടിന് ശാപമാണ് എന്ന തരത്തിൽ കമന്റുകളാണ് വന്നത്. കൂടാതെ പുറത്ത് പറയാൻ കൊള്ളാത്തവിധത്തിൽ പേഴ്സണൽ മെസേജുകളും വരുന്നുണ്ട്. അഹിന്ദുക്കളും പാർട്ടിപരമായിട്ടുള്ളവരുമാണ് മെസേജിന് പിന്നിൽ. എനിക്ക് മാത്രമായിരിക്കില്ല ഈ അനുഭവം . അവിടെ പോയിവന്ന് ഫോട്ടോയും വീഡിയോയും ഇടുന്ന എല്ലാവരുടേയും സ്ഥിതിയാണ്.
അത് ഓരോരുത്തരുടെയും വിശ്വാസമാണ്. എനിക്ക് ചൊറി വന്നാൽ ഞാൻ സഹിച്ചു. കുംഭമേളയിൽ പോയത് കൊണ്ട് ഞാൻ ഈ നാടിന്റെ ശാപമാണ് എന്നാണ് പറയുന്നത്. എന്തിനാണ് ഈ രീതിയിൽ അധിക്ഷേപിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
63 കോടി ജനങ്ങളാണ് വന്നുപോയത്. ശുചിമുറികൾ തന്നെ ഇഷ്ടംപോലെ അവിടെ ഉണ്ട്. ഇടയ്‌ക്കിടയ്‌ക്ക് വൃത്തിയാക്കുന്നുമുണ്ട്. ഒരുബാഡ് സ്മെൽ പോലും ഇല്ല. കുംഭമേളയുടെ നടത്തിപ്പിന് ശരിക്കും പ്രശംസിക്കുകയാണ് വേണ്ടത്. വെറും മണൽതിട്ടയായി കിടന്നിടമാണ് ഇത്രയും ഒരുക്കിയെടുത്തത്. എത്ര പേർക്കാണ് ജോലികിട്ടിയത്. എത്ര പേരാണ് വരുമാനം ഉണ്ടാക്കിയത്. മഹാകുംഭമേള ഈ ജന്മത്തിൽ കിട്ടിയ ഭാഗ്യമാണ്. ജിവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ്. അവിടെ പോയി നേരിട്ട് കാണാതെ ഇവിടെ ഇരുന്ന് മോശം കമന്റിടുന്നവർക്ക് അൽപ്പമെങ്കിലും നാണമുണ്ടോയെന്നും ശ്രീക്കുട്ടി ചോദിച്ചു.















