ബെംഗളൂരു : മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശീഷ്മഹലിന്റെ മാതൃകയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഔദ്യോഗിക വസതി നവീകരിക്കുന്നു. പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നും 2.6 കോടിയാണ് ഇതിനായി ചെലവഴിക്കുക. ടെൻഡർ നൽകാതെ പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് മോടിക്കൂട്ടൽ
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ വയറിംഗ്, വാട്ടർ ഹീറ്ററുകൾ എന്നിവയ്‌ക്കായി 1.7 കോടി രൂപയാണ് ചെലവഴിക്കുക. സെൻട്രലൈസ്ഡ് എസി, സിസിടിവി ക്യാമറകൾ, മറ്റ് വൈദ്യുതോപകരണങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് 1.2 കോടിയും വേണം. സെക്രട്ടറിയുടെ ചേംബർ നവീകരണത്തിനായി 45 ലക്ഷം രൂപയും ചെലവഴിക്കും.
കഴിഞ്ഞ ജനുവരിയിൽ, ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറിന്റെ ഔദ്യോഗിക വസതിയിലെ ഇലക്ട്രിക്കൽ ജോലികൾക്കും ഫർണിച്ചർ ഇൻസ്റ്റാളേഷനും പൊതുമരാമത്ത് വകുപ്പിന് സമാനമായ ഇളവ് നൽകിയതായും റിപ്പോർട്ടുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ ആഢംബരം കൂട്ടാൻ പൊതുജനങ്ങളുടെ പണം ഉപയോഗിക്കുന്നതിനെ ബിജെപി കുറ്റപ്പെടുത്തി. അതിരുകടന്നതാണെന്ന് ബിജെപി നേതാക്കൾ ഇതിനെ വിമർശിച്ചത്. ചിക്പേട്ട് ബിജെപി എംഎൽഎ ഉദയ് ഗരുഡാചാർ ഈ ചെലവിനെ ‘ക്രൂരം’ എന്നാണ് വിശേഷിപ്പിച്ചത്.















