തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം പൊളിക്കാൻ പൊലീസിനെയിറക്കി സർക്കാർ. മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് ബലമായി അഴിപ്പിച്ചു. പുലർച്ചെ മഴപെയ്തപ്പോഴാണ് പോലീസ് ഇടപെടൽ ഉണ്ടായത്.
മഴ നനയാതിരിക്കാൻ പിടിച്ച ടാർപോളിൻ നീക്കം ചെയ്യണമെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
പുലർച്ചെയും സമരക്കാർ കെട്ടിയ ടാർപോളിൻ പോലീസ് അഴിപ്പിച്ചിരുന്നു.മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ ഷീറ്റ് പൊലീസ് അഴിപ്പിച്ചതിനെ തുടർന്ന് സമരക്കാർ പ്രതിഷേധിച്ചു. ടാർപോളിൻ കെട്ടി അതിന്റെ താഴെ ഉറങ്ങുകയായിരുന്ന ആശാ പ്രവർത്തകരെ വിളിച്ചുണർത്തിയാണ് ഷീറ്റ് അഴിച്ചുമാറ്റിയത്. പുലർച്ചെ മൂന്നുമണിക്കായിരുന്നു ഇത്. എന്നാൽ പൊലീസ് അഴിപ്പിച്ച ടാർപോളിൻ ഷീറ്റ് സമരക്കാർ വീണ്ടും കെട്ടി.
ആശാ വർക്കർമാരുടെ സമരം 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി പത്ത് മുതലാണ് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം തുടങ്ങിയത്. പല തവണ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ഇവരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടില്ല.















