പാലക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു. പാലക്കാട് വണ്ടാഴിയിലും കോയമ്പത്തൂരും ആണ് സംഭവങ്ങൾ.
ഇന്ന് രാവിലെ പാലക്കാട് വണ്ടാഴിയിൽ വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ കൃഷ്ണകുമാറി (52) നെ വെടിയേറ്റ് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. സ്വയം വെടിയുതിർത്തതെന്ന് സംശയത്തിൽ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.
കോയമ്പത്തൂരിൽ നിന്ന് ഇന്ന് രാവിലെയാണ് കൃഷ്ണകുമാർ വണ്ടാഴിയിൽ എത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു എന്ന് കണ്ടെത്തി.
കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ ഇന്ന് രാവിലെ കൊലപ്പെടുത്തിയ ശേഷമാണ് കൃഷ്ണകുമാർ വണ്ടാഴിയിലെത്തിയത്. ഭാര്യ സംഗീതയെയാണ് കൃഷ്ണകുമാർ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൊലപാതകം. ശേഷം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു.















