ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർച്ചയായി പതിനൊന്നാം തവണയും ഇന്ത്യൻ ക്യാപ്റ്റനെ ടോസ് ഭാഗ്യം തുണച്ചില്ല. ഇന്ത്യക്ക് ബൗളിംഗ്. ടീമിൽ മാറ്റങ്ങളില്ല, നാല് സ്പിന്നർമാരുമായാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്.
ടീം ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ (WK), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
ടീം ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ: കൂപ്പർ കൊണോലി, ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത് (c), മർനസ് ലബുഷൈൻ, ജോഷ് ഇംഗ്ലിസ് (WK), അലക്സ് കാരി, ഗ്ലെൻ മാക്സ്വെൽ, ബെൻ ദ്വാർഷുയിസ്, നഥാൻ എല്ലിസ്, ആദം സാമ്പ, തൻവീർ സംഗ.