കാസർകോട്: സീനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. കാസർകോട് പള്ളിക്കരയിൽ ആണ് സംഭവം.
ടർഫിൽ കളി കാണാൻ എത്തിയപ്പോഴാണ് സീനിയർ വിദ്യാർഥികൾ ആക്രമിച്ചത്. രണ്ട് വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ച് അവശനാക്കിയെന്നും തള്ളിയിട്ടെന്നുമാണ് പരാതി. കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട് എന്നാണ് വിവരം. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി.















