നടിയും റിയാലിറ്റി ഷോ താരവുമായ സംഭാവ്ന സേത്തിനോട് പർദ്ദ ധരിക്കാണമെന്ന് നിർബന്ധിച്ച് മുൻ നടിയും റിയാലിറ്റി ഷോ താരവുമായ സനാ ഖാനെതിരെ വിമർശനം. ഇരുവരും ഒരുമിച്ചെത്തിയ ഒരു വീഡിയോയിലാണ് സനാഖാൻ നടിയോട് പർദ്ദ ധരിക്കാൻ ആവശ്യപ്പെട്ടത്. വീഡിയോ പെട്ടെന്ന് വൈറലായി. സംഭാവ്നയെ ദുപ്പട്ടയും പർദ്ദയും ധരിക്കാൻ നിർബന്ധിച്ചതിന് സനാ ഖാനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
എവിടെയാണ് നിന്റെ ദുപ്പട്ട, നിനക്കൊരു സൽവാർ കമ്മീസ് ഇല്ലേ, എന്താ അടിവേണോ? എവിടെയൊണ് ദുപ്പട്ട, പെട്ടെന്നൊരു ഒരു പർദ്ദ കൊണ്ടു വരു, ഇവൾക്ക് ധരിക്കാൻ—എന്നും സനാ ഖാൻ പോഡ് കാസ്റ്റിൽ പറയുന്നുണ്ട്. 15 കിലോ കൂടിയതിനാൽ വസ്ത്രങ്ങളൊന്നും ഇപ്പോൾ തനിക്ക് ചേരുന്നില്ലെന്ന് സംഭാവ്ന വിശദീകരിച്ചു.
“ആളുകൾ നമ്മുടെ വസ്ത്രങ്ങളിലല്ല ശ്രദ്ധിക്കുന്നത്, നമ്മൾ എന്താണ് പറയുന്നതെന്നും നമ്മളുടെ വ്യക്തിത്വം നോക്കിയും അവർ നമ്മളെ സ്നേഹിക്കും”—എന്നും സംഭാവ്ന പറയുന്നു. അതേസമയം നടി എന്ത് ധരിക്കണം എന്ത് ധരിക്കരുത് എന്ന് പറയേണ്ടത് സനാഖാൻ അല്ലെന്ന് നെറ്റിസൺസ് തുറന്നടിച്ചു. ഇവരെപ്പോലുള്ളവരടുളള ചങ്ങാത്തം അവസാനിപ്പിക്കണമെന്നും അവർ ഉപദേശിച്ചു.
View this post on Instagram
“>















