ആലപ്പുഴ:റെയിൽവേ ട്രാക്കിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ അതിസാഹസികമായി രക്ഷിച്ച് പൊലിസുകാരൻ. ശ്രമത്തിനിടെ പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് റെയിൽവേ ട്രാക്കിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ അതിസാഹസികമായി രക്ഷിച്ച് പൊലിസുകാരൻ.
ഹരിപ്പാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നിഷാദ് ആണ് യുവാവിനെ രക്ഷിച്ചത്.
ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിലാണ് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചത്. രക്ഷിക്കുന്നതിനിടയിൽ കാലിൽ നിഷാദിന് പരുക്കേറ്റു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് റിപ്പോർട്ട്.















