ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി. സോഷ്യൽമീഡിയയിലൂടെ വധഭീഷണി മുഴക്കിയെ യുവാവിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ഫോടനം നടത്തുമെന്നും യോഗി ആദിത്യനാഥിനെ വധിക്കുമെന്നുമാണ് വീഡിയോ സന്ദേശത്തിൽ യുവാവ് പറയുന്നത്.
‘സനാതന ധർമ സർവോപരി’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ എത്തിയത്. ഇതിന് പിന്നാലെ തന്നെ ഗ്രൂപ്പിന്റെ അഡ്മിനായ യുവാവ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗൗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തിൽ ഐടി അക്ട് പ്രകാരമാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, പൊതുജനങ്ങളെ ആശങ്കപ്പെടുത്തുന്ന പ്രസ്താവനകൾ, ക്രിമിനൽ കുറ്റം എന്നിവ ചുമതിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്ന്. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.















