സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ചർമത്തിലുണ്ടാകുന്ന തേമൽ. ചുണങ്ങ് എന്നൊരു വിളിപ്പേര് കൂടി ഇവയ്‌ക്കുണ്ട്. ഒന്ന് വന്നുപോയാൽ പിന്നെ ശരീരമാകെ പടരുന്നതയാണ് ഇവയുടെ രീതി. പുരുഷന്മാർക്ക് പൊതുവെ മുതുകിലാണ് തേമൽ വരുന്നത്. സ്ത്രീകൾക്ക് മുഖത്തും കൈകാലുകളിലും വരാനുള്ള സാധ്യതയുണ്ട്.
ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് പലപ്പോഴും തേമൽ വില്ലാനാകാറുണ്ട്. ആയുർവേദവും അലോപതിയും ഹോമിയോപതിയുമൊക്കെ പരീക്ഷിച്ച് മടുത്തവരാണ് പലരും. ചിലർക്ക് ചൊറിച്ചിൽ പോലെയാണ് തേമൽ വരുന്നത്. മറ്റുചിലർക്ക് പാമ്പിന്റെ തൊലി പോലെയും കാണാറുണ്ട്. തേമൽ മാറ്റാൻ രണ്ട് നാട്ടുവിദ്യകൾ പരിചയപ്പെടുത്താം.
പാളയങ്കോടൻ വാഴയില ഉപയോഗിച്ച് തേമൽ മാറ്റാനാകും. പാളയങ്കോടൻ വാഴ വീട്ടിലുള്ളവർക്ക് ഇവ പരീക്ഷിക്കാവുന്നതാണ്. പാളയങ്കോടൻ വാഴയിലകൾ വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക. നല്ല കട്ടിയിൽ അരച്ചെടുത്ത ശേഷം തേമലുള്ള ഭാഗങ്ങളിൽ നന്നായി തേച്ചുകൊടുക്കണം. ഒന്നര മണിക്കൂറിന് ശേഷമാണ് കഴുകി കളയേണ്ടത്. കുറച്ച് ദിവസങ്ങൾ ഇത് പരീക്ഷിക്കുമ്പോൾ തന്നെ മാറ്റങ്ങൾ മനസിലാക്കാൻ സാധിക്കും.
ആര്യവേപ്പില ഉപയോഗിച്ചും തേമൽ മാറ്റാനാവും. ആര്യവേപ്പിലയും പച്ചമഞ്ഞളും നന്നായി അരച്ചെടുത്ത് തേമലുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കണം. ഒന്നര മണിക്കൂറിന് ശേഷം ഇത് കഴുകികളയാവുന്നതാണ്.















