കൊല്ലം : കൊല്ലത്ത് കടക്കലിൽ വൻ ലഹരിവേട്ട. പാൻമസാല ശേഖരവും കഞ്ചാവും പിടികൂടി. കർണാടക രജിസ്ട്രെഷൻ ലോറിയിൽ കൊണ്ടുവരവേയാണ് പിടിയിലായത്.10 കോടി രൂപയോളം വിലവരുന്ന പാൻമസാലയും കഞ്ചാവുമാണ് പിടികൂടിയത്.ലോറി നിറയെ ചാക്കുകളിലാണ് നിരോധിത ലഹരി വസ്തുക്കൾ എത്തിച്ചത്.
ലോറി ഡ്രൈവർ ബഷീർ പൊലീസ് കസ്റ്റഡിയിലാണ്.മലപ്പുറം മഞ്ചേരി സ്വദേശിയാണ് പിടിയിലായ ബഷീർ. 18625 പാക്കറ്റ് നിരോധിത ലഹരി പദാർത്ഥങ്ങളും 72 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
ഡാൻസാഫ് ടീമും കടക്കൽ പൊലീസും ചേർന്നാണ് ലഹരിവേട്ട നടത്തിയത്. ലോറി ഡ്രൈവർ മഞ്ചേരി മുല്ലശ്ശേരിൽ സൈദ് മുഹമ്മദിന്റെ മകൻ ബഷീർ ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്.















