അരുതേ, കൈമാറരുതേ!! "ഞാൻ പാക് രക്തമുള്ള മുസ്ലീമായതിനാൽ ഇന്ത്യ എന്നെ ഉപദ്രവിക്കും": തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുതേ, കൈമാറരുതേ!! “ഞാൻ പാക് രക്തമുള്ള മുസ്ലീമായതിനാൽ ഇന്ത്യ എന്നെ ഉപദ്രവിക്കും”: തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 03:36 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യയിലേക്ക് വരാതിരിക്കാൻ അവസാനവട്ട ശ്രമവുമായി മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ (Tahawwur Hussain Rana). ഇന്ത്യക്ക് കൈമാറുന്നത് തടയാൻ റാണ വീണ്ടും അമേരിക്കൻ സുപ്രീംകോടതിയെ സമീപിച്ചു. പാകിസ്താൻ വേരുകളുള്ള മുസ്ലീമായതിനാൽ തന്നെ ദുരുപയോ​ഗം ചെയ്യുമെന്നും അതിനാൽ ഇന്ത്യക്ക് കൈമാറരുതെന്നും അഭ്യർത്ഥിച്ചാണ് 63-കാരനായ റാണ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. അമേരിക്കയിൽ ഒളിവുജീവിതം നയിക്കുകയും പിന്നീട് യുഎസ് പൊലീസിന്റെ അറസ്റ്റിലായി തടവിൽ കഴിയുകയും ചെയ്യുന്ന റാണയെ വിട്ടുതരണമെന്നത് ഇന്ത്യ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണെന്നിരിക്കെയാണ് ഭീകരാക്രമണക്കേസ് പ്രതിയുടെ പുതിയ ഹർജി.

175 പേരുടെ ജീവനെടുത്ത 26/11 മുംബൈ ഭീകരാക്രമണത്തിൽ തഹാവൂർ റാണയ്‌ക്കുള്ള പങ്കിന്റെ തെളിവുകൾ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് ലഭിക്കുകയും ചെയ്തതാണ്. ലോസ് ആഞ്ചൽസിലെ ജയിലിൽ കഴിയുന്ന റാണ, ലഷ്കർ ഇ ത്വയ്ബ ഭീകരനായ ഡേവിഡ് ഹെഡ്ലിയുടെ സഹായിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ പ്രധാനിയുമായിരുന്നു.

നിലവിൽ അമേരിക്കൻ സുപ്രീംകോടതിക്ക് റാണ നൽകിയ ഹർജിയിൽ ആരോ​ഗ്യപ്രശ്നങ്ങളടക്കം നിരവധി കാര്യങ്ങളാണ് റാണ ചൂണ്ടിക്കാട്ടുന്നത്. ഹൃദ്രോ​ഗം, പാർക്കിൻസൺ രോ​ഗം, മൂത്രാശയ കാൻസറിനുള്ള സാധ്യത എന്നിവയെല്ലാം റാണയുടെ അഭിഭാഷകൻ പരാമർശിച്ചു. ഇന്ത്യയിലെ വിചാരണക്കാലയളവ് പൂർത്തിയാക്കാൻ ഒരുപക്ഷെ റാണയ്‌ക്ക് കഴിഞ്ഞേക്കില്ലെന്നും അത്രയും നാൾ ജീവിച്ചിരിക്കാൻ പോലും സാധ്യതയില്ലെന്നും ഹർജിയിൽ പറയുന്നു. തീർത്തും സങ്കീർണത നിറഞ്ഞ സാഹചര്യങ്ങളിലേക്ക് റാണയെ വിട്ടുകൊടുക്കരുത്. ദേശീയവും മതപരവും സാംസ്കാരികവുമായ വിദ്വേഷങ്ങൾക്ക് ഇരയാകുമെന്നും തഹാവൂർ റാണയുടെ നിയമസംഘം കോടതിയെ അറിയിച്ചു.

സമാനമായ അപ്പീൽ നേരത്തെയും റാണ സമർപ്പിച്ചിരുന്നെങ്കിലും ജനുവരി 21ന് ഇത് യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു. തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അമേരിക്കൻ സർക്കാർ അനുമതി നൽകിയതായി പ്രസിഡന്റ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദർശിച്ചപ്പോഴായിരുന്നു തഹാവൂർ റാണയുടെ കാര്യത്തിൽ ട്രംപ് ഉറപ്പ് നൽകിയത്.

Tags: US supreme court26/11 Mumbai Terrorist AttackextraditionTahawwur RanaTahawwur Hussain Rana
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies