തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാൻ കുഴഞ്ഞുവീണു. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് അഫാൻ കുഴഞ്ഞുവീണത്. രാവിലെ തെളുവെടുപ്പ് ആരംഭിക്കാനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം.
കല്ലറയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രതിയെ പ്രവേശിപ്പിച്ചു. തെളിവെടുപ്പിന് പോകുന്നതിന് മുമ്പ് ശുചിമുറിയിൽ പോകണമെന്ന് അഫാൻ പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് ശുചിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതോടെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അഫാൻ ആദ്യം കൊലപ്പെടുത്തിയ പിതാവിന്റെ ഉമ്മ സൽമ ബീവിയുടെ വീട്ടിലേക്കാണ് തെളിവെടുപ്പിന് ആദ്യം പോകുന്നത്.















