വൈക്കം ക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ട്; ഇനി മുതൽ പൊതു എതിരേല്‍പ്പ് മതിയെന്ന് തീരുമാനം; അത്യന്തം സ്വാഗതാര്‍ഹമാണെന്ന് ഹിന്ദു ഐക്യവേദി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വൈക്കം ക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ട്; ഇനി മുതൽ പൊതു എതിരേല്‍പ്പ് മതിയെന്ന് തീരുമാനം; അത്യന്തം സ്വാഗതാര്‍ഹമാണെന്ന് ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 10:43 am IST
FacebookTwitterWhatsAppTelegram

കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വടക്കുപുറത്ത് പാട്ടിന് ഇനി മുതൽ പൊതു എതിരേല്‍പ്പ് മതിയെന്ന് തീരുമാനം. വിഭാഗീയമായി നടത്തിവന്ന എതിരേല്‍പ്പുകള്‍ ഒഴിവാക്കാന്‍ വടക്കുപുറത്തുപാട്ട് കമ്മിറ്റി യോഗത്തില്‍ തീരുമാനം ഉണ്ടായി.

ക്ഷേത്രമുറ്റത്ത് നെടുംപുര കെട്ടി ദേവിയുടെ കളംവരച്ചാണ് 12 ദിവസത്തെ വടക്കുപുറത്ത് പാട്ട്. വടക്കേനടയില്‍ ദേവീസാന്നിദ്ധ്യം കുടികൊള്ളുന്ന കൊച്ചാലുംചുവട്ടില്‍ നിന്നാണ് ദിവസവും ക്ഷേത്രത്തിലേക്ക് എതിരേല്പ്. ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുമ്പോള്‍ വ്രതമെടുത്ത 64 വനിതകള്‍ കുത്തുവിളക്കെടുക്കും. ആറ് ദിവസം എന്‍എസ്എസ് കരയോഗങ്ങള്‍ക്കും രണ്ട് ദിവസം ധീവരസഭയ്‌ക്കും ഒരു ദിവസം എസ്എന്‍ഡിപി യോഗത്തിനും ബാക്കിയുള്ള ദിവസങ്ങളില്‍ മറ്റ് ചില സമുദായ സംഘടനകള്‍ക്കുമാണ് അവസരം.

എന്നാല്‍ ഇക്കുറി ഇത്തരത്തിലുള്ള എതിരേല്പുകള്‍ ഒഴിവാക്കി വടക്കുപുറത്തുപാട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള എതിരേല്‍പ്പ് നടത്തണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.

എട്ട് സമുദായ സംഘടനകള്‍ നിലവില്‍ എതിരേല്‍പ്പ് ഏറ്റെടുത്ത് നടത്താന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവസവും ഈ സംഘടനകളെ പ്രതിനിധീകരിക്കുന്ന എട്ടുപേരെ വീതം ഉള്‍പ്പെടുത്തി 64 പേര്‍ വിളക്കെടുക്കട്ടെയെന്ന നിര്‍ദ്ദേശവും ഉയര്‍ന്നു.

താലപ്പൊലികൾ വിഭാഗീയമായി വേണ്ടെന്ന് യോഗത്തിൽ ശക്തമായ നിലപാടെടുത്തത് ദേശീയവാദികളായ ഒരു കൂട്ടം ഹൈന്ദവ സംഘടനാ പ്രവർത്തകരാണ്. ഒരു പ്രത്യേക സമുദായത്തിന്റേയും പരിവേഷം വേണ്ടെന്നും വിശാല ഹൈന്ദവമുഖം മാത്രം മതിയെന്നും ഇവർ അറിയിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയിലും മഹാദേവക്ഷേത്രത്തിൽ ജാതിതിരിച്ചുള്ള ചടങ്ങുകൾ തുടരുന്നത് നീതീകരിക്കാനാവില്ലെന്ന ഈ അഭിപ്രായത്തോട് പല അംഗങ്ങളും യോജിച്ചു.

 

അതിനിടെ 12 വര്‍ഷം കൂടുമ്പോള്‍ നടന്നുവരുന്ന വടക്കുംപുറത്ത് പാട്ടിനോടനുബന്ധിച്ചുള്ള എതിരേല്‍പ്പ് ഈ വര്‍ഷം മുതല്‍ ദേശ എതിരേല്‍പ്പായി നടത്താന്‍ താലപ്പൊലി കമ്മിറ്റി എടുത്ത തീരുമാനം അത്യന്തം സ്വാഗതാര്‍ഹമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു പറഞ്ഞു.

ഇത് വൈക്കം സത്യഗ്രഹ സമരത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ട് എടുത്ത ശരിയായ തീരുമാനമാണ്. ഹിന്ദുക്കളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കുന്നതിനും ഹിന്ദുക്കളില്‍ പരസ്പരം അവിശ്വാസം വളര്‍ത്തുന്നതിന് കാരണമാവുകയും ചെയ്ത നടപടിയാണ് വ്യത്യസ്ത ജാതികളുടെ പേരില്‍ നടന്നുവന്നിരുന്ന എതിരേല്‍പ്പ്. ശ്രീനാരായണഗുരുദേവന്റെ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ച് ടി.കെ. മാധവന്‍, മന്നത്ത് പത്മനാഭന്‍, ആമചാടി തേവന്‍ തുടങ്ങി നിരവധി ഹിന്ദു സാമുദായിക നേതാക്കള്‍ ഹിന്ദുക്കളെ ഭിന്നിപ്പിച്ച് നിര്‍ത്തിയ ജാതിഭേദത്തെ ഇല്ലാതാക്കി ഹൈന്ദവ ഐക്യം സാക്ഷാത്കരിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരാണ്. അവരുടെ സങ്കല്പമാണ് വൈക്കത്തപ്പന്റെ മണ്ണില്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. മുഴുവന്‍ കേരളത്തിനും മാതൃകയായ തീരുമാനമാണിത്. ഹിന്ദു ഐക്യവേദിയുടെ വൈക്കം സമ്മേളനം ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് വിവിധ ഹിന്ദുനേതാക്കളെ നേരില്‍ക്കണ്ട് ഇതിന്റെ പ്രാധാന്യം ബോധിപ്പിക്കുകയും ചെയ്തതാണ്.

ജാതിയുടെ പേരില്‍ വിദ്വേഷം ഉണ്ടാക്കുന്ന ചിന്തകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും എല്ലാവരും പിന്മാറി വൈക്കം സത്യഗ്രഹത്തിന്റെ ഈ ശതാബ്ദി വര്‍ഷത്തില്‍ ഹൈന്ദവസമൂഹം ഒരൊറ്റ മനസായി ഈ തീരുമാനത്തെ അംഗീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ബാബു പറഞ്ഞു.

Tags: Vaikom Mahadeva templeVadakkupurathu Pattu
ShareTweetSendShare

More News from this section

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

Latest News

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies