കള്ളപ്പണം വെളുപ്പിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡൻറ് എം കെ ഫൈസിയെ ഇഡി അറസ്റ്റ് ചെയ്തത്. എം. കെ ഫൈസിയുടെ അറസ്റ്റിനെ ഇരുകൈയും നീട്ടിയാണ് രാജ്യത്തോട് കൂറും സ്നേഹവുമുള്ളവർ സ്വീകരിച്ചത്. ഇതിന് പിന്നാലെ എം. കെ ഫൈസി മുൻപ് നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പിംഗ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യസുരക്ഷയ്‌ക്കും സമാധാനത്തിനും എത്രത്തോളം ഭീഷണിയാണ് എസ്ഡിപിഐയെന്ന് തെളിയിക്കുന്നതാണ് ഇയാളുടെ വാക്കുകൾ. നിരോധിത സംഘടനയായ പിഎഫ്ഐ നടത്തി പരിപാടിയിലാണ് ദേശസുരക്ഷയെയും അഖണ്ഡതയേയും വെല്ലുവിളിക്കുന്നത്.
“ഈ രാജ്യത്തെ മഹാഭൂരിഭാഗം വരുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന നിയമം ഉണ്ടാക്കിയിട്ട് അമിത് ഷാ പറയുകയാ ഭയപ്പെടേണ്ടെന്ന്. ഞങ്ങൾ ചോദിക്കട്ടെ ആർക്കാണ് നിങ്ങളെ ഭയം. ഞങ്ങൾക്ക് പറയാനുള്ളത് ഈ രാജ്യത്ത് സമാധാനത്തോട് കൂടി ജീവിക്കണമെങ്കിൽ മുസ്ലീങ്ങളുടെ അനുവാദം ഇല്ലാതെ കഴിയിയില്ലാത്ത നാളുകളിലേക്കാണ് ഇന്ത്യ രാജ്യം പോയ്‌ക്കോണ്ടിരിക്കുന്നത്. ഇനി ഞങ്ങളാണ് നിങ്ങളോട് പറയേണ്ടത് ഭയപ്പെടണോ വേണ്ടയോ എന്നത്”, ഇതായിരുന്നു ഫൈസിയുടെ വാക്കുകൾ.