അന്ന് കുരങ്ങനെന്ന കളിയാക്കലുകൾ, ഇന്ന് ലോക റെക്കോർഡ്; ലളിതിന്റെ ലളിതമല്ലാത്ത ജീവിതത്തിന് ഗിന്നസ് മധുരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അന്ന് കുരങ്ങനെന്ന കളിയാക്കലുകൾ, ഇന്ന് ലോക റെക്കോർഡ്; ലളിതിന്റെ ലളിതമല്ലാത്ത ജീവിതത്തിന് ഗിന്നസ് മധുരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 02:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അവഹേളനങ്ങളും അധിക്ഷേപങ്ങളും ആ കുഞ്ഞുമനസിനെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. എന്നാലിന്ന് പരിഹസിച്ചവരെല്ലാം അവനെ നോക്കി അമ്പരക്കുകയാണ്. ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ലളിത് പട്ടീദാർ ഇന്ന് ലോകമുഴുവനും അറിയപ്പെടുന്ന യുവാവാണ്.

മുഖമാകെ രോമങ്ങൾ. തലയിൽ വളരുന്നതുപോലെ ദേഹമാസകലം മുടി വളരുന്നു. ചെന്നായ മനുഷ്യരൂപമായതുപോലെ എന്നാണ് ലളിതിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ഇതിന് കാരണമായതാകട്ടെ ഹൈപ്പർട്രൈക്കോസിസ് (hypertrichosis) അല്ലെങ്കിൽ വെർവുൾഫ് സിൻഡ്രോം (werewolf syndrome) എന്ന രോ​ഗാവസ്ഥയും. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടുവളർന്ന ആ ബാലൻ തന്റെ കുട്ടിക്കാലം മുതൽ നേരിട്ട അവഹേളനങ്ങളും അപഹാസ്യങ്ങളും ചില്ലറയല്ല. പിന്നീടവൻ തിരിച്ചറിഞ്ഞു, രൂപംകൊണ്ട് മറ്റുള്ളവരിൽ നിന്ന് താൻ വ്യത്യസ്തനാണ്. ആ വ്യത്യസ്തത തന്നെയാണ് ഇന്ന് ​ഗിന്നസ് റെക്കോർഡ് നേടിതന്നതും.

18-കാരനായ ഈ മധ്യപ്രദേശ് സ്വദേശി സ്വന്തമാക്കിയത് ”മുഖത്ത് ഏറ്റവുമധികം രോമങ്ങളുള്ള പുരുഷൻ” എന്ന റെക്കോർഡാണ്. ഒരു ചതുരശ്രമീറ്ററിൽ 201.72 മുടിനാരുകൾ എന്നതാണ് ലളിതിന്റെ സവിശേഷതയായി ​ഗിന്നസ് അധികൃതർ കണ്ടെത്തിയത്. മുഖത്തിന്റെ 95 ശതമാനവും രോമങ്ങളുണ്ടെന്നതാണ് ഇതേ രോ​ഗമുള്ള മറ്റുള്ളവരിൽ നിന്ന് ലളിതിനെ വ്യത്യസ്തനാക്കുന്നതെന്ന് ​ഗിന്നസ് അധികൃതർ പറഞ്ഞു.

ഈ അം​ഗീകാരം ലഭിച്ചതിൽ അതീവ സന്തോഷമുണ്ടെന്നും എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ലെന്നും പുരസ്കാരം ഏറ്റുവാങ്ങിയ ലളിത് പട്ടീദാർ പ്രതികരിച്ചു. താൻ എന്താണ് എന്നുള്ളതിൽ അഭിമാനമാണുള്ളതെന്നും യുവാവ് പറഞ്ഞു.

 

View this post on Instagram

 

A post shared by Guinness World Records (@guinnessworldrecords)

ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലും നിരവധി പേരാണ് ലളിതിനെ ഫോളോ ചെയ്യുന്നത്. 2.65 ലക്ഷം പേർ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുമ്പോൾ 1.08 ലക്ഷം പേർ ലളിതിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.

വിചിത്രരൂപമെന്ന് പറഞ്ഞ് ആക്ഷേപിച്ച നാട്ടുകാരും കുരങ്ങനെന്നും ചെന്നായയെന്നും വിളിച്ചിരുന്ന സഹപാഠികൾക്കും മുൻപിൽ ലോക റെക്കോർഡ് സമർപ്പിക്കുകയാണ് ലളിത് പട്ടീദാർ.

Tags: guinness recordIndian boyWerewolf Syndrome
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies