ശ്രീനഗർ: കാർഗിൽ വ്യോമതാവളത്തിൽ ആദ്യമായി ഉയർന്ന ഭാരോദ്വഹന ശേഷിയുള്ള ട്രാൻസ്‌പോർട്ട് വിമാനമിറക്കി വ്യോമസേന. സേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനമാണ് പരീക്ഷണ ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയത്. ഇത് വ്യോമസേനാ വിമാനങ്ങളുടെ ഭാരം വഹിക്കാനുള്ള ശേഷി നാലിരട്ടിയായി വർദ്ധിപ്പിക്കും.
25 ടൺ മുതൽ 35 ടൺ വരെ ഭാരം വഹിക്കാനുള്ള സി-17 ന്റെ കഴിവ് വ്യോമസേനയ്‌ക്ക് സഹായകമാകും. ഇത് ശൈത്യകാലത്ത് നിയന്ത്രണ രേഖയ്‌ക്ക് (LAC) സമീപമുള്ള പോസ്റ്റുകളിലേക്ക് സൈനികരെയും സൈനിക സാമഗ്രികളെയും എത്തിക്കുന്നത് എളുപ്പമാക്കുന്നു. മുൻപ് 45 ടണ്ണും 67 ടണ്ണും ശേഷിയുള്ള എഎൻ-32 ഉം സി-130 ഉം വിമാനങ്ങൾ മാത്രമേ കാർഗിൽ വ്യോമതാവളത്തിൽ പ്രവർത്തിച്ചിരുന്നുള്ളൂ.
സി-17 വിമാനങ്ങളുടെ ശേഷി കൂടുതലായതിനാൽ സാധനങ്ങൾ കൊണ്ടുപോകുന്നതിന് വിമാനങ്ങളുടെ എണ്ണവും കുറയ്‌ക്കാൻ സാധിക്കും. നിലവിൽ ശ്രീനഗറിലെയും ലേയിലെയും വ്യോമതാവളങ്ങളിൽ നിന്നാണ് സി-17 വിമാനങ്ങൾ പ്രവർത്തിക്കുന്നത്, എന്നാൽ ആവശ്യമെങ്കിൽ, ഇപ്പോൾ അവയെ കാർഗിലിൽ നിന്ന് വിന്യസിക്കാം. 9,700 അടി ഉയരത്തിലാണ് കാർഗിൽ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്.
VIDEO | Indian Air Force’s C-17 Globemaster lands on Kargil airstrip for first time.
(Source: Third Party)
(Full video available on PTI Videos- https://t.co/dv5TRARJn4) pic.twitter.com/zbgoZqLzi3
— Press Trust of India (@PTI_News) March 6, 2025















