കൊല്ലം: സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉള്ള ആ പാർട്ടിയുടെ സമീപനങ്ങൾക്ക് കടുത്ത വിമർശനം. സ്ത്രീപക്ഷ നിലപാടില്‍ സിപിഎമ്മിന് യാതൊരു ആത്മാര്‍ഥതയുമില്ലെന്ന് എസ്.എഫ്.ഐ. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ ആരോപിച്ചു. സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാംദിവസം പൊതുചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് ഈ വിമർശനം അവർ ഉന്നയിച്ചത്.
പറഞ്ഞു പോകുന്നതിനിടെ സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധ നിലപാടുകളെ സ്ളാഘിക്കാനും അനുശ്രീ മറന്നില്ല. അന്ധവിശ്വാസം, അനാചാരം എന്നിവയ്‌ക്കെതിരായ നിലപാട് ക്യാമ്പയിന്‍ രൂപത്തില്‍ പാര്‍ട്ടി ഏറ്റെടുക്കാറുണ്ടെങ്കിലും സ്ത്രീപക്ഷ നിലപാടില്‍ ഈ സമീപനം ഉണ്ടാകുന്നില്ലെന്നും അനുശ്രീ പറഞ്ഞു.സ്ത്രീപക്ഷ നിലപാടിൽ പാർട്ടിക്ക് ആത്മാർഥതയില്ലെന്നും അനുശ്രീ കൂട്ടിച്ചേർത്തു.















