തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാൻ തെളിവെടുപ്പിനിടെ നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. പേരുമലയിലെ വീട്ടിൽ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. മാതാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയെന്ന് കരുതിയ ശേഷം മുറി പൂട്ടിയ അഫാൻ താക്കോൽ ടോയ്ലറ്റിലെ ക്ലോസറ്റിൽ ഇട്ട് ഫ്ലഷ് ചെയ്തിരുന്നു എന്ന് മൊഴി നൽകി. തെളിവെടുപ്പിനിടെ ഈ താക്കോൽ പൊലീസ് കണ്ടെടുത്തു.
പിതൃസഹോദരനായ ലത്തീഫിനെ കൊല്ലാൻ പോകുമ്പോൾ നാഗരുകുഴിയിലുള്ള കടയിൽ നിന്നും സിഗരറ്റും മുളകുപൊടിയും അഫാൻ വാങ്ങിയിരുന്നു. കൊല നടത്തുമ്പോൾ ആരെങ്കിലും തടസം വന്നാൽ അവരെ അപായപ്പെടുത്താനാണ് മുളകുപൊടി വാങ്ങിയതെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പിനിടെ ബാഗിൽ നിന്ന് മുളകുപൊടി കണ്ടെടുത്തിരുന്നു.
ലത്തീഫിനേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് മുന്നിലിരുന്ന് അഫാൻ മൂന്ന് സിഗററ്റ് വലിച്ചു തീർത്ത ശേഷമാണ് വീട് വിട്ടിറങ്ങിയതെന്നാണ് മൊഴി. ശേഷം വെഞ്ഞാറമൂട്ടിലെ ബാറിലെത്തി 4 പെഗ്ഗ് മദ്യം കഴിച്ച ശേഷം 350ML മദ്യം കുപ്പിയിൽ വാങ്ങി. ഇതിന് ശേഷമാണ് ഫർസാനയെ കൂട്ടിക്കൊണ്ടുവരാൻ പോയത്. ഫർസാനയെ വീട്ടിലെത്തിച്ച് മുറിയിൽ ഇരുത്തി. അതിനിടെയാണ് ഇളയ സഹോദരൻ അഫ്സാൻ വീട്ടിലെത്തിയത്. അനുജനോട് കുഴിമന്തി വാങ്ങി വരാൻ പറഞ്ഞുവിട്ടു. ശേഷം അഫ്സാന ഇരിക്കുന്ന മുറിയിലേക്ക് പോയി. മുൻ കൊലപാതകങ്ങൾ വിവരിച്ചു. ഇതുകേട്ട് പൊട്ടിക്കരഞ്ഞ അഫ്സാനയെ തലയ്‌ക്കടിച്ചു കൊന്നു.
അഫ്സാന മാല തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം മൂലമാണ് കൊലപ്പെടുത്തിയതെന്ന് അഫ്സാൻ മൊഴി നൽകി. അഫ്സാനയെ കൊന്ന ശേഷമാണ് അനുജൻ മന്തി വാങ്ങി വീട്ടിലെത്തിയത്. അനുജനോട് കൊലപാതകങ്ങൾ വിവരിച്ചു. ശേഷം തലയ്‌ക്കടിച്ചു. ഇളയ സഹോദരൻ മുന്നിൽ പിടഞ്ഞുവീണ് മരിക്കുന്നത് അഫാൻ നോക്കിനിന്നു. ശേഷം രക്തം പുരണ്ട വസ്ത്രം മാറി. കൈവശമുണ്ടായിരുന്ന മദ്യത്തിൽ എലിവിഷം ചേർത്ത് കുടിച്ച ശേഷം ഓട്ടോറിക്ഷ വിളിച്ച് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.















