മെൽബൺ: സ്വന്തം യൂട്യൂബ് ചാനലിലെ തത്സമയ സംപ്രേഷണത്തിനിടെ 38 മണിക്കൂർ നിശ്ചലനായി നിന്ന യൂട്യൂബർക്ക് ഗിന്നസ് ലോക റെക്കോർഡ്. ഓസ്‌ട്രേലിയൻ യൂട്യൂബർ നോർമെയാണ് നിരവധി വെല്ലുവിളികൾ അതിജീവിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചത്.
റോഡരികിൽ നിശ്ചലനായി നിന്ന അദ്ദേഹത്തെ വഴിയാത്രക്കാർ ഉപദ്രവിക്കുകയും പരിഹസിക്കുകയും ചെയ്തു. ചിലർ നോർമിന്റെ തലയിൽ മുട്ട പൊട്ടിച്ചൊഴിച്ചു. ചിലർ അയാളുടെ ജാക്കറ്റിൽ സ്പ്രൈ പെയിന്റടിച്ച് വികൃതമാക്കി. മറ്റൊരാൾ സോസ് ഉൾപ്പെടുയുള്ളവ മുഖത്ത് സ്പ്രേ ചെയ്തു. ഒരു സ്ത്രീയാകട്ടെ നോർമിന്റെ കവിളിൽ ദീർഘനേരം ചുംബിച്ചു. എന്നാൽ ഈ കഠിന പരീക്ഷണങ്ങളെല്ലാം അതിജീവിച്ച് 38 മണിക്കൂർ പിന്നിട്ടത്തോടെ തന്റെ നേട്ടം ലോക റെക്കോർഡിനായി സമർപ്പിച്ചിരിക്കുകയാണ് നോർമെ.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, ഒരു ലൈവ് സ്ട്രീമിനിടെ ഏറ്റവും കൂടുതൽ സമയം ഉറങ്ങാതെ ഇരുന്നതിന്റെ ലോക റെക്കോർഡ് തകർക്കാൻ നോർമെ ശ്രമിച്ചിരുന്നു. എന്നാൽ 264 മണിക്കൂറോളം ഉണർന്നിരുന്ന നോർമിന് തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടതിനെത്തുടർന്ന് യുട്യൂബ് ഇയാളുടെ ചാനലിലെ സ്ട്രീമിംഗ് തടഞ്ഞിരുന്നു. 20 വയസുള്ള നോർമെ ഇതിനുമുൻപും ഇത്തരം സാഹസിക ദൗത്യങ്ങൾ തന്റെ ചാനലിലൂടെ തത്സമയം പരീക്ഷിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും എരിവുള്ള 166 മുളകുകൾ കഴിക്കാൻ ശ്രമിക്കുന്നതും ഭിക്ഷാടനം നടത്തി കോടീശ്വരനാകാൻ ശ്രമിക്കുന്നതുമൊക്കെ ഇതിൽ ഉൾപ്പെടുന്നു.
After 38 hours, this YouTuber just beat to beat the world record for longest time standing still. Despite people tagging him and police being called. pic.twitter.com/j7Qc7vXbV3
— internet hall of fame (@InternetH0F) March 8, 2025















