മുംബൈ : ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതിനു പകരം അതിന് മുകളില്‍ ശൗചാലയം പണിയണമെന്ന് പ്രശസ്ത കവി മനോജ് മുന്താഷിര്‍ . ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത 1 മിനിറ്റ് 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
‘മഹാരാഷ്‌ട്രയിലെ ഛത്രപതി സംബാജി നഗറിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള മുഗൾ സ്വേച്ഛാധിപതി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ഇന്ന് രാജ്യമെമ്പാടും ശബ്ദം ഉയരുന്നു. അത് നീക്കം ചെയ്യരുതെന്ന് ഞാൻ പറയുന്നു. എന്തുകൊണ്ട് അത് നീക്കം ചെയ്തുകൂടാ? നമ്മൾ ഹിന്ദുക്കൾ രാമജന്മഭൂമിയിൽ ശ്രീരാമക്ഷേത്രം പണിയുമ്പോൾ,ദൈവം ഓരോ കണികയിലും ഉണ്ടെന്ന്, പിന്നെ എന്തിനാണ് ഒരു ക്ഷേത്രം പണിയേണ്ടതെന്ന് ചിലർ ഞങ്ങളോട് പ്രസംഗിക്കുകയായിരുന്നു !. ഇത്തരമൊരു സാഹചര്യത്തിൽ, ശ്രീരാമ ക്ഷേത്രം പണിയേണ്ടതിന്റെ ആവശ്യകത എന്താണ്, പകരം ഒരു ആശുപത്രിയോ സ്കൂളോ അനാഥാലയമോ പണിയണം എന്നൊക്കെ പലരും പറഞ്ഞു. അപ്പോൾ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ് ? അതിനു മുകളിൽ ഒരു കക്കൂസ് പണിയേണ്ടതിന്റെ ആവശ്യകത ആണുള്ളതെന്ന് ഞാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. എല്ലാത്തിനുമുപരി, നമ്മൾ സനാതന ധർമ്മികൾ ആ കൊലപാതകിക്ക് യൂറിയയും ഉപ്പും ദാനം ചെയ്യാം”. മുൻതാഷിർ വീഡിയോയിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
“ഇന്ത്യ ആരുടെയും പിതാവിന്റെ സ്വത്തല്ലെന്ന് പറയുന്ന മതേതരവാദികൾക്കുള്ള എന്റെ മറുപടി, സൂര്യവംശ അഭിമാനം നമ്മുടെ സിരകളിലുണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, സനാതന കാലം മുതൽ കാവി ആകാശം ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട് . ശിവാജിയെയും റാണയെയും ഞങ്ങൾ ഞങ്ങളുടെ പിതാവായി കണക്കാക്കുന്നു. നമ്മുടെ പിതാവിന്റെ ഇന്ത്യ അന്നും ഇന്നും നമ്മുടേതാണ്’.ഹിന്ദു വിരുദ്ധരെ ലക്ഷ്യം വച്ചുകൊണ്ട് മനോജ് മുൻതാഷിർ തുറന്നു പറഞ്ഞു .
രാജ്യത്ത് നടക്കുന്ന വിഷയങ്ങളിൽ മനോജ് പലപ്പോഴും തന്റെ അഭിപ്രായങ്ങൾ പറയാറുണ്ട്.
ഔറംഗസേബിന്റെ ക്രൂരതകളിലേക്ക് വെളിച്ചം വീശുന്ന വിക്കി കൗശലിന്റെ ‘ഛാവ’ എന്ന ചിത്രം റെക്കോർഡിട്ട് മുന്നേറുകയാണ്. ബോക്സ് ഓഫീസിൽ 500 കോടി രൂപ കടന്ന ചിത്രം ഹിന്ദി സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിക്കഴിഞ്ഞു. മറാത്ത സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഭരണാധികാരിയും ഛത്രപതി ശിവാജി മഹാരാജിന്റെ മകനുമായ ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം, ഔറംഗസേബിനോട് അദ്ദേഹം നടത്തിയ കഠിനമായ പോരാട്ടത്തിന്റെ വീരഗാഥയാണ്.
ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഔറംഗസേബും അയാളുടെ ക്രൂരതയും വീണ്ടും ചർച്ചാവിഷയമായി. അതേസമയം, ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ട് എരിതീയിൽ എണ്ണ ഒഴിച്ച എസ്പി നേതാവ് അബു ആസ്മി നിരവധി വിമർശനങ്ങൾ നേരിട്ടു. തുടർന്ന് അദ്ദേഹം തന്റെ പ്രസ്താവന പിൻവലിച്ചു.















