കോട്ടയം: പി. സി ജോർജിന്റെ നാവിന്റെ താക്കോൽ പൊലീസിന് നൽകാൻ ആവില്ലെന്ന് ഷോൺ ജോർജ്. ലവ് ജിഹാദിൽ നാനൂറ് അല്ല നാലായിരം കണക്കുണ്ട്. അത് ബോധ്യപ്പെടുത്തേണ്ടയിടത്ത് ബോധ്യപ്പെടുത്തും. എന്ത് പറഞ്ഞാലും കേസെടുക്കാനുള്ള നീക്കം രാഷ്‌ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി. സി ഒരു പൊതു പ്രവർത്തകനാണ്. ഇത് അഫ്ഗാനിസ്ഥാനോ പാകിസ്താനോ അല്ല. അന്തസ്സായി ജീവിക്കുന്ന മുസ്ലിങ്ങൾ ഉണ്ട്. ജിഹാദിന് വേണ്ടി നടത്തുന്നതിനെ ആണ് എതിർക്കുന്നത്. കണക്ക് ചോദിക്കുന്നവർക്ക് അത് കൊടുക്കാൻ തയാറാണ്. സമൂഹത്തിൽ അപമാനിക്കപ്പെട്ട് കഴിയുന്നവരെ പേര് പറഞ്ഞു വീണ്ടും അപമാനിക്കാൻ ഇല്ലെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
ലവ് ജിഹാദ് ഇരകളെക്കുറിച്ചുള്ള പി.സി ജോർജിന്റെ പരാമർശത്തിന് പിന്തുണയേറുകയാണ്. ലഹരി ഉൾപ്പെടെയുള്ള വിഷയത്തിലെ സാധാരണക്കാരന്റെ വികാരമാണ് പിസിയുടേത് എന്നും കേരള കത്തോലിക്ക ബിഷപ്പ് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.















