ഇസ്ലാമാബാദ് : പാകിസ്താനിൻ ട്രെയിൻ തട്ടിയെടുത്ത് ബലൂച് വിമോചന പോരാളികൾ. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസ് ട്രെയിനാണ് തട്ടിയെടുത്തത്. 450 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. യാത്രക്കാരെ ബന്ദികളാക്കിയെന്നാണ് വിവരം.
ബലൂച് വിമോചന പോരാളികൾ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ട്രെയിനിലുണ്ടായിരുന്ന
ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സൈനിക നടപടികളിലേക്ക് കടന്നാൽ കൂടുതൽ ആളുകളെ വധിക്കുമെന്നാണ് ഭീകരരുടെ ഭീഷണി.
പാകിസ്താൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. ചില പാക് മാദ്ധ്യമങ്ങളാണ് വിവരം പങ്കുവച്ചിരിക്കുന്നത്.















