കൊല്ലം: പുനലൂർ കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം. റൂറൽ ഡാൻസാഫ് ടീം സബ് ഇൻസ്പെക്ടർ ജ്യോതിഷ് ഉൾപ്പടെയുള്ള പോലീസുകാരെയാണ് ആക്രമിച്ചത്. രണ്ടു പേർ പിടിയിലായി.
വിൽപനയ്‌ക്ക് എത്തിച്ചരണ്ട് കിലോ കഞ്ചാവുമായി സബിനേഷ് ( 20 ) വിഷ്ണു ( 24 ) എന്നിവരെ പൊലീസ് പിടികൂടി
ജോലി തടസപ്പെടുത്താൻ ശ്രമിച്ച പുനലൂർ സ്വദേശി സജു ആക്രമണം അഴിച്ചു വിട്ടെന്ന് പൊലീസ് പറയുന്നു. ഡാൻസാഫ് ടീം പിടികൂടിയ സജുവിനെ പുനലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു
കഞ്ചാവ് എത്തിച്ച സംഘവും പൊലീസിനെ ആക്രമിച്ച പ്രതിയും തമ്മിൽ ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്















