കൊച്ചി: കളമശേരിയില്‍ മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച വിദ്യാർത്ഥി കളുടെ എണ്ണം മൂന്നായി. ഇതോടെ സെൻ്റ് പോൾസ് സ്കൂളിന് ഒരാഴ്ച്ചത്തേയ്ക്ക് അവധി പ്രഖ്യാപിച്ചതായി സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു
കളമശേരി സെൻ്റ് പോൾസ് സ്കൂളിൽ മെനിഞ്ചൈറ്റിസ് രോഗബാധ റിപ്പോർട്ട് ചെയ്തതോടെ വിശദീകരണവുമായി സ്കൂൾ പ്രിൻസിപ്പാൾ രംഗത്തെത്തി . സ്കൂൾ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൂന്ന് കുട്ടികൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്നും സ്കൂൾ പ്രിൻസിപ്പാൾ പറഞ്ഞു.
സ്കൂളിന് ഒരാഴ്ച്ചത്തേയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 12നും 14നും നടത്താനിരുന്ന വാര്‍ഷിക പരീക്ഷ മാറ്റി വെച്ചിരിക്കുന്നതായും സ്കൂൾ പ്രിൻസിപ്പാൾ വ്യക്തമാക്കി.
രണ്ടാം ക്ലാസ് വിദ്യാർഥിക്ക് കഴിഞ്ഞദിവസമാണ് മെനിഞ്ചൈറ്റിസ് റിപ്പോർട്ട് ചെയ്തത്. നിലവിൽ രണ്ട് ആശുപത്രികളിലായി ആറ് കുട്ടികൾ രോഗ ലക്ഷണവുമായി ഐസിയുവിൽ കഴിയുകയാണ്. സ്‌കൂള്‍ അധികൃതരും ആരോഗ്യവകുപ്പും വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഇവരുടെ അന്തിമ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. രോഗ ലക്ഷണങ്ങളുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്കൂള്‍ അടച്ചിട്ടു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നഗരസഭ ആരോഗ്യവിഭാഗം വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡിഎംഒ പറഞ്ഞു. പുതിയ കേസുകൾ ഇല്ല. നഗരസഭ ആരോഗ്യ വിഭാഗം സ്കൂളിൽ ഉടൻ പരിശോധന നടത്തുമെന്നും ഡിഎംഒ അറിയിച്ചു.മുതിര്‍ന്നവരില്‍ നിന്നാകാം കുട്ടികളിലേയ്‌ക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനം.















