തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച വേദിയിൽ പഴയ സി പി ഐ – കോൺഗ്രസ് ബാന്ധവത്തിൽ രോമാഞ്ചം കൊണ്ട് സി.ദിവാകരൻ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘാഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സി.ദിവാകരൻ.
“ഞാൻ നിങ്ങളുടെ വേദിയിലെ പുതിയ ഒരാൾ അല്ല. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടി ഇവിടെ മനോഹരമായി വ്യാഖ്യാനിച്ചത് ഞാനാണ്”. സി.ദിവാകരൻ പറഞ്ഞു.
“ജി.സുധാകരനാണ് ഇന്നത്തെ താരം എന്നെനിക്കറിയാം.ജി.സുധാകരനെ ഇരുത്തിയാണ് എന്നെ വിളിച്ചത്. അതിന്റെ കാരണം എനിക്കറിയാം. സുധാകരൻ പ്രസംഗിച്ചു കഴിഞ്ഞാൽ എല്ലാവരും എഴുന്നേറ്റ് പോകും”. സി.ദിവാകരൻ കൂട്ടിച്ചേർത്തു.
വി. ഡി. സതീശൻ നിയമസഭയിലെ കിറു കൃത്യം നേതാവാണെന്നും ചെന്നിത്തല ഇരുത്തം വന്ന സാമാജികനാണെന്നും സി ദിവാകരൻ പറഞ്ഞു.
28 ആം വയസ്സിൽ ചെന്നിത്തല മന്ത്രിയായി എന്നും താൻ ആ പ്രായത്തിൽ കൊടിയും പിടിച്ചു നടക്കുന്നതേയുള്ളൂ എന്നും സി.ദിവാകരൻ പറഞ്ഞു.















