പാലക്കാട്: ലക്കിടിയില്‍ അച്ഛനും കുഞ്ഞും ട്രെയിനിടിച്ച് മരിച്ചു.ഇന്നലെ വൈകീട്ട് നാലരയോടെ ലക്കിടി ഗേറ്റിന് സമീപത്ത് പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആലത്തൂര്‍ കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും രണ്ടുവയസ്സുകാരനായ മകനുമാണ് മരിച്ചത്.
ചിനക്കത്തൂർ പൂരം കാണുന്നതിനായി ബന്ധുവീട്ടിൽ എത്തിയതാണ് ഇവർ. മൃതദേഹങ്ങള്‍ ഒറ്റപ്പാലം മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇതേ പ്രദേശത്ത് കഴിഞ്ഞ ദിവസവും ഒരാൾ ട്രെയിൻ ഇടിച്ച് മരിച്ചിരുന്നു















