ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ യുഎസ് അന്വേഷിക്കുന്ന ലിത്വാനിയൻ പൗരൻ തിരുവനന്തപുരത്ത് പിടിയിൽ. 46 കാരനായ അലക്സ് ബെസ്സിയോക്കോവിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചായ ഗാരന്റക്‌സിന്റെ സഹസ്ഥാപകനാണ് ഇയാൾ. അന്താരാഷ്‌ട്ര ക്രിമിനൽ സംഘങ്ങൾക്ക് 96 ബില്യൺ ഡോളിന്റെ കള്ളപ്പണം വെളുപ്പിക്കാൻ അവസരം ഒരുക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. പ്രതിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വർക്കല കുരയ്‌ക്കണ്ണിയിലെ ഹോം സ്റ്റേയിൽ കുടുബസമേതം താമസിക്കുകയായിരുന്നു ബെസ്സിയോക്കോവ്. വിദേശകാര്യ മന്ത്രാലത്തിന്റെ നിർദ്ദേശപ്രകാരം ഡൽഹി പാട്യാല കോടതിയാണ് പ്രതിക്കെതിരെ താൽക്കാലിക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
മാർച്ച് 7 ന്, ബെസ്സിയോക്കോവിനും ഗാരന്റക്‌സിന്റെ മറ്റൊരു സഹസ്ഥാപകയായ റഷ്യൻ പൗരനായ അലക്‌സാണ്ടർ മിറ സെർദയ്‌ക്കും എന്നിവർക്കുമെതിരെ യുഎസ് ഡിപ്പാർട്ട്മെന്റെ ഓഫ് ജസ്റ്റിസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ന്യൂഡൽഹിയിലെ പട്യാല ഹൗസ് കോടതിൽ നിന്ന് ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് വർക്കല ഡവൈഎസ്പി ബി. ഗോപകുമാർ പറഞ്ഞു. . തുടർനടപടികൾക്കായി ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോകും. തുടർന്ന് യുഎസിന് കൈമാറുമെന്നും ഗോപകുമാർ പറഞ്ഞു















