അടുത്തിടെയാണ് കർണാടകയിലെ യുവമോർച്ച ദേശീയ പ്രസിഡന്റും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തിൽ പങ്കെടുത്ത് ആശിർവദിക്കുന്ന മുതിർന്ന ബിജെപി നേതാക്കളുടെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ശിവശ്രീയുടെ വികാരനിർഭരമായ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

തന്റെ വഴികാട്ടി എന്നാണ് തേജസ്വി സൂര്യയെ കുറിച്ച് ശിവശ്രീ വിശേഷിപ്പിച്ചത്. “എന്റെ വഴികാട്ടി, എന്റെ സുഹൃത്ത്, എന്റെ ശക്തി, എന്റെ എല്ലാമെല്ലാം. സുഖത്തോടെയും ദുഃഖത്തോടെയും ജീവിതം നമ്മളെ എവിടെ കൊണ്ടുപോയാലും ഒരു മടിയുമില്ലാതെ ഞാൻ നിനക്കൊപ്പം ഉണ്ടാകും. നീ എനിക്കൊപ്പം ഉണ്ടായാൽ മാത്രം മതി”- എന്നാണ് ശിവശ്രീ കുറിച്ചത്.

പരമ്പരാഗത രീതിയിൽ ബെംഗളൂരുവിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം രാഷ്‌ട്രീയത്തിൽ നിന്നും നിരവധി മുതർന്ന നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. വിവാഹശേഷം ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടന്ന വിവാഹവിരുന്നിലും ഏവരും പങ്കെടുത്തിരുന്നു.

ചെന്നൈ സ്വദേശിനിയാണ് കാർണാടിക് പിന്നണി ഗായികയായ ശിവശ്രീ. ഭരതനാട്യം നർത്തകി കൂടിയാണ്. മദ്രാസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിലൂടെയാണ് ശിവശ്രീ ശ്രദ്ധനേടിയത്.
















