തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പൊങ്കാലയിട്ട് ഔഷധി ചെയർമാനും മുൻ എംഎൽഎയുമായ ശോഭനാ ജോർജ്.
ഒരുപാട് വർഷമായി പൊങ്കാലയിടുന്നുണ്ട്. സ്തീകളുടെ കൂട്ടായ്മയാണ് പൊങ്കാല. ഈ വർഷത്തെ പൊങ്കാല മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യത്തിന് വേണ്ടിയാണ്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യമുണ്ടായാൽ കേരളത്തിനാണ് ഗുണം ചെയ്യുക. അദ്ദേഹം ഈശ്വര വിശ്വസിയാണോ എന്നറിയില്ല. നമ്മുക്ക് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാമല്ലോയെന്നും ശോഭനാ ജോർജ് പറഞ്ഞു. . താന്‍ സഹോദര സ്ഥാനത്ത് കാണുന്ന ആളാണ് പിണറായിയെന്നും ഒരു അനിയത്തിയുടെ പൊങ്കാലയാണ് ഇതെന്നും ശോഭന ജോർജ് പറയുന്നു.















