ഐപിഎല്ലിന്റെ പുതിയ സീസണ് തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഈഡൻ ഗാർഡൻസിൽ നടന്ന പൂജ ചടങ്ങുകളിൽ ടീം അംഗങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും പങ്കെടുത്തു. പുതിയ ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് നാളികേരം ഉടച്ച് പുതിയൊരു തുടക്കത്തിന് തിലകകുറി ചാർത്തിയത്. സ്റ്റമ്പിൽ ഹാരവും തൂക്കിയിരുന്നു. മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ് ബൗളിംഗ് പരിശീലകൻ ഭരത് അരുൺ എന്നിവരും പൂജ ചടങ്ങുകൾക്കുണ്ടായിരുന്നു.
ചടങ്ങുകൾക്ക് ശേഷം പണ്ഡിറ്റ് ടീം അംഗങ്ങളെ അഭിസംബോദന ചെയ്തു. ആദ്യ പരിശീലന സെഷനും നടന്നു. ആന്ദ്രെ റസൽ, അന്റിച്ച് നോർജ്യേ എന്നിവർ ടീമിനൊപ്പം ചേർന്നു. നേരത്തെ തന്നെ പരിശീല പദ്ധികൾ പ്ലാൻ ചെയ്തിരുന്നതായും ചാമ്പ്യൻസ് ട്രോഫികാരണം ചില രാജ്യാന്തര താരങ്ങൾ എത്താനുണ്ടെങ്കിലും പ്രധാന താരങ്ങളെല്ലാം ഇവിടെയുണ്ട്. ഹോം ഗ്രൗണ്ടിലേക്ക് തിരികെ വരുന്നത് വളരെ മികച്ചൊരു അനുഭവമാണെന്നും പണ്ഡിറ്റ് പറഞ്ഞു.
Shubho Aarombo 🙏🌸 pic.twitter.com/2ve1awWZLq
— KolkataKnightRiders (@KKRiders) March 12, 2025