മലപ്പുറം: റംസാൻ മാസത്തിൽ കാന്തപുരത്തിന്റെ നോളജ് സിറ്റിയിലേക്കുള്ള തീർത്ഥയാത്രയുടെ നിബന്ധന പിൻവലിച്ച് കെ.എസ്.ആർ.ടി.സി. ജെന്റസ് ഓൺലി യാത്ര ജനം ടിവി വാർത്തയാക്കിയോടെ സമൂഹ മാദ്ധ്യമങ്ങളിലും വലിയ ചർച്ചയായി. ഇതോടെയാണ് വിവാദ നിബന്ധന കെഎസ്ആർടി എടുത്ത് കളഞ്ഞത്.
മുൻപ് കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്ററിൽ ജെൻസ് ഓൺലി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പുതിയതായി പങ്കുവെച്ച പോസ്റ്ററിൽ ഇത്തരം നിബന്ധനകൾ ഇല്ല. രാവിലെ ഏഴ് മണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്രയിൽ പുരുഷന്മാൻമാർക്ക് മാത്രമാണ് പങ്കെടുക്കാനാകുക എന്നതാണ് ആദ്യ പോസ്റ്റർ .
കെ.എസ്.ആർ.ടി.സി തന്നെ നേരിട്ട് നടത്തുന്ന യാത്രയിൽ സ്ത്രീകളെ ഒഴിവാക്കിയതിൽ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഇതും, നിലപാട് തിരുത്താൻ കാരണമായി. കോഴിക്കോട് ജില്ലയിലെ ഓമാനൂർ ശുഹദാ മഖാം, ശംസുൽ ഉലമ മഖാം, വരക്കൽ മഖാം, ഇടിയങ്ങര മഖാം, പാറപ്പള്ളി സി.എം മഖാം, ഒടുങ്ങാക്കാട് മഖാം എന്നീ സ്ഥലങ്ങൾ സന്ദർശിക്കുമെന്നും പോസ്റ്ററിൽ പറയുന്നു.















