ഹൈദ്രാബാദ്: രാജ്യമെങ്ങും നാളെ ഹോളി ആഘോഷിക്കുമ്പോള്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ഹോളി ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രങ്ങളേര്‍പ്പെടുത്തി.
പൊലീസ് വിജ്ഞാപനമനുസരിച്ച്, ഇരുചക്ര വാഹനങ്ങളും മറ്റ് വാഹനങ്ങളും തെരുവുകളിലോ പൊതുസ്ഥലങ്ങളിലോ കൂട്ടമായി സഞ്ചരിക്കാൻ പാടില്ല, അത് സമാധാനത്തിന് ഭംഗം വരുത്തുകയോ, അസൗകര്യമുണ്ടാക്കുകയോ, അപകടമുണ്ടാക്കുകയോ ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.ഇഷ്ടമില്ലാത്ത വ്യക്തികളിലോ, സ്ഥലങ്ങളിലോ, വാഹനങ്ങളിലോ നിറങ്ങളോ നിറമുള്ള വെള്ളമോ തളിക്കുന്നതും നിരോധിച്ചിരിക്കുന്നു.
മാർച്ച് 13 ന് വൈകുന്നേരം 6 മുതൽ മാർച്ച് 15 ന് രാവിലെ 6 വരെ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടാകും. കൂടാതെ, മാർച്ച് 14 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ വൈൻ/മദ്യ കടകളും ബാറുകളും അടച്ചിടാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
പഴയ ഹൈദ്രാബാദ് നൈസാമിനെ പോലെയാണ് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി പെരുമാറുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
തുഗ്ലക്കിന്റെ ഉത്തരവുകളാണ് രേവന്ദ് റെഡ്ഡിയില്‍ നിന്ന് നിരന്തരം വരുന്നതെന്ന് ബിജെപി എംഎല്‍എ രാജാസിങ് പറഞ്ഞു. പൊതു സ്ഥലങ്ങളിലും റോഡുകളിലും ബൈക്കുകളിലോ മറ്റു വാഹനങ്ങളിലോ സംഘങ്ങളായി ഹോളി ആഘോഷിക്കാന്‍ പാടില്ലെന്നടക്കമാണ് ഹൈദ്രാബാദ് പോലീസ് പുറത്തിറക്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍. ജനങ്ങളെല്ലാവരും പരസ്പര സഹകരണത്തോടെ ആഘോഷിക്കുന്ന നിറങ്ങളുടെ മഹോത്സവമായ ഹോളിയില്‍ നിന്ന് ഒരു വിഭാഗത്തെ മനപ്പൂര്‍വ്വം മാറ്റിനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് രേവന്ദ് റെഡ്ഡി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. മുപ്പതു ദിവസം നീണ്ടുനില്‍ക്കുന്ന റംസാന്‍ മാസത്തില്‍ ആളുകള്‍ ബൈക്കുകളില്‍ സംഘങ്ങളായി സഞ്ചരിക്കുന്നതും രാത്രികളില്‍ സംഘങ്ങളായി ഒത്തുകൂടുന്നതും നിരോധിക്കാന്‍ തയ്യാറുണ്ടോയെന്നും രാജാസിങ് എംഎല്‍എ ചോദിച്ചു. ഹൈദ്രാബാദിന്റെ ഒന്‍പതാമത് നൈസാമാണ് രേവന്ദ്. കോണ്‍ഗ്രസ് ഒരു പ്രത്യേക സമുദായത്തിന്റെ അടിമകളായി മാറിക്കഴിഞ്ഞതായും ഹിന്ദുവിരുദ്ധ നടപടികള്‍ മാത്രമാണ് നൈസാം രേവന്ദ് റെഡ്ഡിയുടെ ഭരണത്തില്‍ ഉണ്ടാവുന്നതെന്നും രാജാസിങ് കുറ്റപ്പെടുത്തി.















