തിരുവനന്തപുരം: ഗാന്ധി കുടുംബത്തിൽ ജനിച്ചത് കൊണ്ട് എല്ലാവരും മഹാത്മാക്കൾ ആവില്ലെന്നു മുൻ കേന്ദ്ര മന്ത്രി വി മുരളീധരന്‍.
തുഷാര്‍ ഗാന്ധിക്ക് ആര്‍എസ്എസിനെ വിമര്‍ശിക്കാമെങ്കില്‍ അദ്ദേഹത്തോടുള്ള വിയോജിപ്പ് സമാധാനപരമായി രേഖപ്പെടുത്താനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്നും വിമര്‍ശിക്കുന്നവര്‍ക്ക് പ്രതിഷേധത്തെ നേരിടാനുള്ള സഹിഷ്ണുതയുമുണ്ടാകണമെന്നും വി.മുരളീധരന്‍ പറഞ്ഞു.
വിദേഷ്വ പരാമർശം നടത്തിയ തുഷാർ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു വി. മുരളീധരൻ.
തുഷാർ ഗാന്ധി പ്രസംഗിച്ചപ്പോൾ അതെ വേദിയിൽ പ്രതിഷേധിക്കാമോ എന്നാണ് ചിലർ ചോദിക്കുന്നത്. കണ്ണൂരിൽ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗിച്ച വേദിയിൽ ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തിയില്ലേ. തുഷാർ ഗാന്ധിയെ ആരും സ്റ്റേജിൽ കയറി ആക്രമിച്ചില്ലല്ലോയെന്നും മുരളീധരന്‍ ചോദിച്ചു.
ലാത്തിയും തോക്കും കൊണ്ട് കാവൽ നിന്നാൽ ആർഎസ്എസുകാർ പ്രതിഷേധിക്കാതിരിക്കില്ല. തുഷാർ ഗാന്ധി കഴിഞ്ഞ 20 കൊല്ലമായി മത്സരിക്കാൻ നടക്കുന്നു. കോൺഗ്രസ് ടിക്കറ്റ് കൊടുത്തിട്ടില്ല. പിന്നാലെ നടന്നിട്ടും മത്സരിക്കാൻ ടിക്കറ്റ് കൊടുക്കാത്ത കോൺഗ്രസാണ് തുഷാർ ഗാന്ധിയെ അപമാനിക്കുന്നത്. കോൺഗ്രസുക്കാർക്ക് പകൽ മാത്രമാണ് ഗാന്ധി തൊപ്പി. രാത്രി ഏഴ് മണി കഴിഞ്ഞാൽ അവരെ എവിടെ കാണുമെന്ന് എല്ലാവർക്കും അറിയാം, വി മുരളീധരന്‍ പരിഹസിച്ചു.















