ഒട്ടാവ: കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്തു. ലിബറല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായാണ് മാര്‍ക്ക് കാര്‍ണിയുടെ സത്യപ്രതിജ്ഞ.
മ്പതുവര്‍ഷത്തിലേറെ ഭരണത്തിലിരുന്നശേഷം ഇക്കഴിഞ്ഞ ജനുവരിയിലാണ് പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ ട്രൂഡോയ്‌ക്ക് പകരക്കാരനെ കണ്ടെത്താന്‍ ലിബറല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്തിയ. ഇതിൽ മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെയാണ് കാര്‍ണി പരാജയപ്പെടുത്തിയത്.
ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായി പ്രവര്‍ത്തിച്ചയാളാണ് 59-കാരനായ മാര്‍ക്ക് കാര്‍ണി. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ ഏറ്റവും യോഗ്യനായ കനേഡിയൻ രാഷ്‌ട്രീയക്കാരനെന്നാണ് വിവിധ സര്‍വേകളില്‍ കാര്‍ണി വിശേഷിപ്പിക്കപ്പെടുന്നത്.
2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കാനഡയെ സഹായിച്ചത് കാര്‍ണി ആണെന്നുള്ള പ്രചാരണം ഉണ്ടായിരുന്നു.















