കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ 404 ഗ്രാം സ്വർണം പൊലീസ് പിടികൂടി. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. താമരശ്ശേരി സ്വദേശി അബ്‌ദുൽ അസീസ്, മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ 9:06 ന് ജിദ്ദയിൽ നിന്നും വന്ന ഇൻഡിഗോ 6E 66 വിമാനത്തിലാണ് അബ്‌ദുൽ അസീസ് സ്വർണവുമായി എത്തിയത്. ആഭരണ രൂപത്തില്‍ മൂന്ന് പാക്കറ്റുകളിലാക്കി ഈന്തപ്പഴത്തിന്‍റെ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചാണ് 24 കാരറ്റ് സ്വർണം കടത്തിയത്.
വിമാനത്താവളത്തിന് പുറത്ത് വച്ചാണ് അബ്‌ദുൽ അസീസ് പിടിയിലായത്.ഏറെ നേരം ചോദ്യം ചെയ്തതിന് ശേഷമാണ് അസീസ് കുറ്റം സമ്മതിച്ചത്. ഇയാളിൽ നിന്നും സ്വർണം സ്വീകരിക്കാൻ എത്തിയ മുഹമ്മദ് ബഷീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത സ്വർണ്ണത്തിന് 35 ലക്ഷത്തിലധികം രൂപ വിലവരും.















