രജനികാന്തിനെ കുറിച്ച് മനസുതുറന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. എന്നും താങ്കളുടെ കടുത്ത ആരാധകനാണ് താനെന്ന അടിക്കുറിപ്പോടെ രജനികാന്തിനൊപ്പമുള്ള ചിത്രം പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചു. രജനികാന്താണ് എമ്പുരാന്റെ ട്രെയിലർ ആദ്യം കണ്ടതെന്നും പൃഥ്വിരാജ് ആരാധകരുമായി പങ്കിട്ടു.
“എമ്പുരാന്റെ ട്രെയിലർ ആദ്യം കണ്ട വ്യക്തി. ട്രെയിലർ കണ്ടശേഷം അദ്ദേഹം എന്നോട് പറഞ്ഞ കാര്യങ്ങൾ എനിക്കും ഒരിക്കലും മറക്കാനാവില്ല. എന്നെന്നും ഓർത്തുവയ്‌ക്കും. എനിക്ക് അത് വലിയ കാര്യമാണ്. ഞാൻ എന്നും താങ്കളുടെ ആരാധകനാണെന്നും” പൃഥ്വിരാജ് കുറിച്ചു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ മാർച്ച് 27-നാണ് തിയേറ്ററിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എമ്പുരാൻ എത്തുക.















