താമരശ്ശേരി: താമരശ്ശേരിയിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ ഒൻപത് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. വിൽപ്പനക്കായി എത്തിച്ച 9 കിലോഗ്രാം കഞ്ചാവുമായി ഉത്തര പ്രദേശ് സ്വദേശികളായ രണ്ടു പേരെ താമരശ്ശേരിയിലെ ലോഡ്ജ് മുറിയിൽ വെച്ച് പോലീസ് പിടികൂടി
ഉത്തര പ്രദേശ് സുൽത്താൻപൂർ സ്വദേശി ചന്ദ്രശേഖർ മൗര്യ (25), മിർസാപൂർ സ്വദേശി ഗ്യാൻ ദാസ് വർമ (35) എന്നിവരാണ് പിടിയിലായത്.
താമരശ്ശേരി ഇൻസ്പെക്ടർ എ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.















