ക്രിക്കറ്റ് കാർണിവെല്ലിന് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇതിനിടെ വ്യത്യസ്ത പ്രൊമോഷൻ പരിപാടികൾ ടൂർണമെന്റിന്റെ വീറും വാശിയും ഇരിട്ടിയാക്കുന്നവയാണ്. സ്റ്റാർ സ്പോർട്സ് പുറത്തുവിട്ട ഒരു പ്രാെമോ വീഡിയോ ഇതിനകം മുംബൈ ആരാധകരും ചെന്നൈ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.
ഒരു റെസ്റ്റോറന്‍റില്‍ മുഖാമുഖം നോക്കിയിരിക്കുന്ന രോഹിത്തിനെയും ഹാർദിക്കിനെയും കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. മുംബൈ നായകനോട് ആദ്യ മത്സരം ആരോടെന്ന് ഹിറ്റ്മാൻ ചോദിക്കുന്നു..താരത്തിന്‍റെ കൈയിൽ ഒരു ഗ്ലാസ് ഡ്രിങ്ക്സുമുണ്ട്. മറുപടി നൽകുമുണ്ട് വെയ്റ്ററോടെ ഇരിപ്പിടത്തിന് അടുത്ത് വരാൻ ഹാർദിക് പറയുന്നതും അയാൾ വരുന്നതും കാണാം.
തുടർന്ന് ഞായറാഴ്ച ചെന്നൈയ്‌ക്കെതിരെയാണ് മത്സരമെന്ന് ഹാർദിക് മറുപടി പറയുന്നു. ഇതോടെ കലിപ്പിലായ രോഹിത് പല്ലിറുമ്മി ദേഷ്യത്തിൽ കൈയിലിരുന്ന ഗ്ലാസ് ഞെരിച്ച് പൊട്ടിക്കുന്നു. പിന്നാലെ ചെറു ചിരിയോടെ ഹാർദിക്ക് നേരത്തെ വിളിച്ച വെയിറ്ററോട് അവിടെ ക്ലീന്‍ ചെയ്യാന്‍ പറയുന്നതാണ് വീഡിയോ. ഇതിന് ചെന്നൈയുടെ മറുപടി എന്താകുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.
.@hardikpandya7‘s playful banter & @ImRo45‘s fiery response 😏💥— and just like that, the biggest rivalry in #IPL is READY TO EXPLODE!
At 5️⃣ titles each, #MI has thrown down the challenge to #CSK! 💙 Yellove Army, hope you’re ready to ‘Whistle Podu’ out loud! 💛
Yeh IPL hai,… pic.twitter.com/lUFg2SI81D
— Star Sports (@StarSportsIndia) March 19, 2025















