കണ്ണൂർ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് എസ്ബിഐ പൂവ്വം ശാഖയിലെ ജീവനക്കാരി അനുപമയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്‌ക്ക് 3.30ഓടെ ബാങ്കിൽ വച്ചായിരുന്നു ആക്രമണം. ഭർത്താവ് അനുരൂപിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് ശേഷം പൊലീസിന് കൈമാറി.
സ്വകാര്യ കാർ വിൽപ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് അനുരൂപ് ഭാര്യയെ ബാങ്കിന് പുറത്തേക്ക് വിളിച്ചത്. ഇതിനിടെ കയ്യിൽ കരുതിയ വെട്ടുകത്തി ഉപയോഗിച്ച് അക്രമിച്ചത്. പ്രാണരക്ഷാർത്ഥം ബാങ്കിലേക്ക് അനുപമ ഓടിക്കയറിയെങ്കിലും പിന്നീലെയെത്തി വെട്ടുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.















