നല്ലാെരു തുടക്കത്തിനും കിരീടത്തോടെയുള്ള ഒടുക്കത്തിനും പ്രത്യേക പൂജകളോടെ ഐപിഎൽ സീസൺ ആരംഭിച്ച് പഞ്ചാബ് കിംഗ്സ്. പരിശീലകൻ റിക്കി പോണ്ടിംഗും ടീമിലെ താരങ്ങളും പരിശീലക സംഘവും പൂജകളുടെ ഭാഗമായി. റിക്കി പോണ്ടിംഗ് പൂജകളിൽ സജീവമായി പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
പ്രിസീസൺ ക്യാമ്പിൽ കഠിനമായ പരിശീലനമാണ് പഞ്ചാബ് ഏർപ്പെടുത്തിയിരിക്കുന്നത്.താരങ്ങളുടെ കഴിവുകളും തന്ത്രങ്ങളും മെച്ചപ്പെടുത്തുന്നതിനായി നിരന്തരമായി പരിശ്രമിക്കുകയാണ് അവർ. ആദ്യ മത്സരത്തിൽ അവർ ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്താണ് എതിരാളികൾ. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ 25നാണ് മത്സരം.
പഞ്ചാബിനെ നയിക്കുന്നത് കൊൽക്കത്തയുടെ നായകനായിരുന്ന ശ്രേയസ് അയ്യറാണ്. കൊൽക്കത്തയെ ചാമ്പ്യന്മാരാക്കിയ ശേഷമാണ് താരം പഞ്ചാബിലെത്തിയത്. വലിയൊരു ഉടച്ചുവർക്കലാണ് ടീമിൽ നടന്നത്. മുൻതാരമായ ഗ്ലെൻ മാക്സ് വെൽ ടീമിലേക്ക് മടങ്ങിയെത്തി. മലയാളി താരം വിഷ്ണു വിനോദും പഞ്ചാബിന്റെ താരമാണ്.
Punjabkings whole team with coach Ricky Ponting attending Hawan. pic.twitter.com/FVtWybrHAn
— cheers gayle 💙 (@cheersgayle) March 20, 2025