സാമ്പത്തിക വർഷത്തിന്റെ അവസാന മാസമാണ് മാർച്ച്. അതിനാൽ തന്നെ ബാങ്കുകളെ സംബന്ധിച്ച് ഏറ്റവും തിരക്കുള്ള മാസവും. എന്നാൽ ഇത്തവണ മാർച്ച് അവസാനം വാരത്തിലെ മിക്ക ദിവസങ്ങളിലും ബാങ്ക് അടഞ്ഞു കിടക്കും. മാർച്ച് 23, 24 ദിവസങ്ങളിൽ അഖിലേന്ത്യ തലത്തിൽ ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളെ മാത്രമല്ല, പ്രാദേശിക ഗ്രാമീണ ബാങ്കുകളെയും പണിമുടക്ക് ബാധിക്കും
ബാങ്ക് അടഞ്ഞുകിടക്കുന്ന ദിവസങ്ങൾ
- മാർച്ച് 22- നാലാം ശനി
- മാർച്ച് 23- ഞായർ
- മാർച്ച് 24- പണിമുടക്ക്
- മാർച്ച് 25- പണിമുടക്ക്
- മാർച്ച് 30- റംസാൻ
- ഏപ്രിൽ 1- വാർഷിക കണക്കെടുപ്പ്















