ബെംഗളൂരു: വിദ്യാഭ്യാസത്തില്‍ മാത്രമല്ല, മാതൃഭാഷ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉപയോഗിക്കണമെന്നാണ് ആര്‍എസ്എസ് കരുതുന്നതെന്ന് ഭാഷാ പ്രശ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ പറഞ്ഞു.
ഇക്കാര്യത്തില്‍ സംഘം നേരത്തെ പ്രമേയം അവതരിപ്പിച്ചിട്ടുള്ളതാണ്. ഒന്നിലധികം ഭാഷ പഠിച്ചാല്‍ അത് ഗുണകരമാണ്. നമ്മുടെ മാതൃഭാഷ, നമ്മള്‍ താമസിക്കുന്ന സ്ഥലത്തെ ഭാഷ, ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇംഗ്ലീഷ് പോലുള്ള ഒരു തൊഴില്‍ ഭാഷ ഇത് അഭികാമ്യമാണ്.
നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഔപചാരികവും അനൗപചാരികവുമായ കൂടിച്ചേരലുകളില്‍ മാതൃ ഭാഷ തന്നെ ഉപയോഗിക്കണമെന്ന് സര്‍സംഘചാലക് നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം മറ്റ് പ്രദേശങ്ങളില്‍ നിന്നുമുള്ള ഭാഷകള്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് മുകുന്ദ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.















